യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കാൻ മാറ്റി.വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ തിരിച്ചെത്തിയിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തിരുന്നു. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ബർജി പരിഗണിച്ച കോടതി വിജയ് ബാബു നാട്ടിൽ എത്താത്തതിനെത്തുടർന്ന് ഹർജിപരിഗണിക്കുന്നത് മാറ്റിയിരുന്നു.ഇന്നു പുലര്‍ച്ചെ 3.20 ന് പുറപ്പെട്ട് രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിലെത്തുന്ന രീതിയിലായിരുന്നു നേരത്തെ വിജയ് ബാബു വിമാന ടിക്കറ്റെടുത്തിരുന്നത്. ഈ ടിക്കറ്റാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ ടിക്കറ്റ് റദ്ദാക്കിയെന്നാണ് പൊലീസ് അറിയിച്ചത്. കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് റിക്കറ്റ് റദ്ദാക്കിയതെന്നാണ് വിവരം. ഇതിനിടിയിലാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റിയത്.
ഇന്നും വന്നില്ല,വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

