National News

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളില്‍ നേതാക്കള്‍ തൃപ്തരല്ല,കൂടാതെ നിലവിലെ നിയമങ്ങൾ മാറ്റണമെന്നാണ് ദ്വീപിലെ ബി.ജെ.പി നിലപാട്. പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്‍റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ ചേരും. മറ്റന്നാള്‍ ചേരുന്ന യോഗത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!