കേരള സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയും കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി എം ഹമീദ് സര്‍വീസില്‍ നിന്നും വിരമിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1995 ല്‍ പനമരം ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി. ക്ലര്‍ക്കായി സേവനമാരംഭിച്ച ഹമീദ് 1998 ല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിതനായി. ആഭ്യന്തരം, കൃഷി വകുപ്പുകളില്‍ അസിസ്റ്റന്റായും കയര്‍ തൊഴിലാളി ക്ഷേമനിധി റീജിയണല്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് കണ്ണൂര്‍ ഓഫീസുകളില്‍ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ തസ്തികളിലും ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് റീജിയണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിംഗില്‍ ഓഡിറ്റര്‍, റവന്യൂ വകുപ്പില്‍ സെക്ഷന്‍ ഓഫീസര്‍ കേരള ആരോഗ്യ സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സില്‍ ഓതന്റിഫിക്കേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പേരാമ്പ്ര എരവട്ടൂര് സ്വദേശിയാണ്. സക്കീനയാണ് ഭാര്യ. മക്കള്‍ : ആദില്‍ മുഹമ്മദ് (ആര്‍ക്കിടെക്ട് ദുബായ്), അദീബ് മുഹമ്മദ് (എന്‍ജിനിയര്‍ മലപ്പുറം), അജ്‌സല്‍ മുഹമ്മദ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി).
കേരള സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയും കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി എം ഹമീദ് സര്‍വീസില്‍ നിന്നും വിരമിച്ചു

