നായകൻ രോഹിത് ശർമയുടെ മുപ്പത്തിയാറാം പിറന്നാൾ ദിനത്തിൽ വിജയ സമ്മാനമൊരുക്കാൻ മുംബൈ. രോഹിത്തിന്റെ ജന്മദിനമായ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് എതിരാളി മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ്.
ഐ പി എൽ ചരിത്രത്തിലെ ഏറ്റാവും മികച്ച നായകാനായി അറിയപ്പെടുന്നുണ്ടെങ്കിലും ഈ സീസൺ രോഹിത് ശർമയ്ക്ക് അത്ര നല്ലതല്ല. സീസൺ രോഹിത് ശർമയ്ക്ക് . പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. കളിച്ച ഏഴു കളികളിൽ നാലും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് ആറു പോയന്റുമായി പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.
രോഹിത്തിന് പിറന്നാൾ സമ്മാനമായി വാങ്കഡേ സ്റ്റേഡിയത്തില്‍ വിജയമൊരുക്കാനാകും മുംബൈ ഇന്ത്യൻസ് താരങ്ങളുടെ ശ്രമം. എന്നാൽ അത് ഒട്ടും എളുപ്പമാകില്ല.
പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസ് വലിയ ആത്മവിശ്വാസത്തിലാണ്. ഓപ്പണർമാരായ യശസ്വി ജയ്സ്‍വാളും ജോസ് ബട്‍ലറും മികച്ച ഫോമിൽ. ഷിംറോൺ ഹെറ്റ്മിയർ, ദേവ്ദത്ത് പടിക്കൽ തുടങ്ങി ധ്രുവ് ജുറൽ വരെയുള്ള ബാറ്റിങ് നിര രാജസ്ഥാന്റെ കരുത്താണ്. ക്യാപ്റ്റൻസി മികവിൽ ഇതിനകം പ്രശംസകൾ ഏറ്റുവാങ്ങിയ സഞ്ജു സാംസണും വാങ്കഡേയിൽ മുംബൈയ്ക്കു ഭീഷണിയാകും.