പ്രധാന മന്ത്രിയുടെ നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്. മൻ കി ബാത്ത് ആഘോഷിക്കപ്പെടുമ്പോളും ചൈന, അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിലെന്ന് ജയറാം രമേശ് പരിഹസിച്ചു. അതേ സമയം, മൻ കി ബാത്തിനെ ഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. വിശാലഹൃദയമുള്ളവർക്കേ ജനങ്ങളുമായി ഇങ്ങനെ സംവദിക്കാൻ കഴിയൂവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
2014 ഒക്ടോബർ മൂന്നിന് തുടങ്ങിയ മൻ കി ബാത്തിന്റെ നൂറാമത്തെഎപ്പിസോഡാണ് ഇന്ന് പുറത്തു വനാഥ്.
നൂറാമത്തെ എപ്പിസോഡിൽ, ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ ചിലരെ പ്രധാനമന്ത്രി വീണ്ടും അവതരിപ്പിച്ചു. രാജ്യത്തുടനീളം നൂറാം പതിപ്പിന്‍റെ പ്രക്ഷേപണം കാണാന്‍ സൗകര്യങ്ങളൊരുക്കിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം സാമൂഹിക വിഷയങ്ങളെ കുറിച്ച് സംസാരിച്ച് ജനങ്ങളോട് പ്രധാനമന്തിക്ക് കൂടുതല്‍ അടുക്കാന്‍ മന്‍ കി ബാത്ത് സഹായമാകുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.