മലപ്പുറത്ത് നടു റോഡിൽ പെൺകുട്ടികളെ മർദിച്ച കേസിൽ പ്രതി ഇബ്രാഹീം ഷബീറിന് ഇടക്കാല ജാമ്യം. പ്രതിയെ മെയ് 19 ന് മുൻപ് അറസ്റ്റ് ചെയ്താലും ഉപാധികളോടെ ജാമ്യം നൽകണമെന്നാണ് വ്യവസ്ഥ. സിംഗിള്‍ ബഞ്ചിലെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനു മുന്‍പാകെയായിരുന്നു പ്രതി ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.
വേനലവധിക്ക് ശേഷം പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. പ്രതിയുടെ വാഹനം ഇന്നലെ തേഞ്ഞിപ്പലം പൊലീസ് പിടികൂടിയിരുന്നു.
ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹം ഷബീര്‍ ക്രൂരമായി മര്‍ദിച്ചുവെന്നതാണ് കേസ്