Kerala News

വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; വി കെ സനോജ് സെക്രട്ടറിയായി തുടരും

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തെരെഞ്ഞെടുത്തു. എസ് സതീഷിന്റെ പിൻഗാമിയായാണ് കോഴിക്കോട് സ്വദേശിയും ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന വസീഫ് പ്രസിഡന്റാകുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഈ സ്ഥാനത്ത് തുടരും. പുതിയ ട്രഷററായി ജെ എസ് അരുൺ ബാബുവിനെ തെരെഞ്ഞെടുത്തു.

പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്. എസ് സതീഷ് , ചിന്താ ജെറോം , കെ യു ജെനീഷ് കുമാർ തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായി. ആർ രാഹുൽ , അർ ശ്യാമ , ഡോ. ഷിജുഖാൻ , രമേശ് കൃഷ്ണൻ , എം. ഷാജർ , എം വിജിൻ എംഎൽഎ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ ഉപഭാരവാഹികളാകും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!