National News

പ്രതികരിക്കാൻ സിദ്ധാർഥിനെ പോലെ ചിലർക്കേ കഴിയൂ ; പിന്തുണയുമായി ശശി തരൂർ

നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ . ട്വിറ്ററിലൂടെ ആണ് തരൂർ തന്റെ പിന്തുണ അറിയിച്ചത്. തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാർഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും 500ലധികം ഫോൺ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നും സിദ്ധാർഥ് ആരോപിച്ചിരുന്നു.
.

സിനിമയിലെ വില്ലൻമാരെക്കാൾ സമൂഹത്തിലെ വില്ലൻമാർ ഭീകരൻമാരാണെന്നും അതിനെതിരെ പ്രതികരിക്കാൻ സിദ്ധാർഥിനെ പോലുള്ള അപൂർവ്വം ചിലർക്കെ ധൈര്യമുള്ളു എന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്.

“എന്തുകൊണ്ടാണ് സിനിമയിൽ കാണുന്ന നായകൻമാർ തീവ്രമായ പ്രചാരണങ്ങൾക്കെതിരേ ശബ്ദമുയർത്താത്തതെന്ന് നമ്മൾ ചിന്തിക്കാറുണ്ട്. ഒരു കാരണം ഇതാണ്.. നമ്മുടെ സമൂഹം സംരക്ഷിക്കുകയും, ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന വില്ലൻമാർ ഭീകരന്മാരാണ്. അവരെ ഈ നായകൻമാർക്ക് താങ്ങാനാവില്ല. സിദ്ധാർഥിനെ പോലുള്ള അപൂർവ്വം ചിലർക്കൊഴികെ…” ശശി തരൂർ ട്വീറ്റ് ചെയ്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!