കാരന്തൂര്‍ വെള്ളാരം കുന്നുമ്മലില്‍ നിന്ന് നാടന്‍ ചാരായം പിടിച്ചെടുത്തു. വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുന്ദമംഗലം എസ്‌ഐ ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. വെള്ളാരംകുന്നുമ്മല്‍ സുരേഷ്(39) നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ തിരുവങ്ങൂര്‍ ഭാഗത്ത് നടത്തിയ റെയ്ഡില്‍ 100 ലിറ്റര്‍ വാഷ് കണ്ടെടുത്ത് കേസാക്കി.പ്രിവന്റീവ് ഓഫീസര്‍ ബിജുമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചേമഞ്ചേരി തിരുവങ്ങൂര്‍ അണ്ടികമ്പനി തെക്കെ മാക്കടത്ത് താഴെ റോഡ് വളപ്പില്‍ താഴെകെട്ട്യമ്മല്‍ റോഡ് തിരുന്നിടത്ത് കണ്ടല്‍കാടുകള്‍ക്കിടയില്‍ നിന്നു ബാരലില്‍ സൂക്ഷിച്ച 100ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന വ്യാപകമായ റെയ്ഡില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനോടകം നാലായിരത്തി അഞ്ഞൂറ് ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഈ കേസുകളുടെ തുടരന്വേഷണം റെയ്ഞ്ച് ഓഫീസുകളിലാണ് നടക്കുന്നത്.ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വിദേശമദ്യലഭ്യത ഇനിയും വൈകുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ റെയ്ഡുകള്‍ക്കാണ് എക്‌സൈസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരിശോധനകള്‍ തുടര്‍ച്ചയായി നടത്തുന്നതു കൊണ്ട് ധാരാളം പരാതികള്‍ ലഭിക്കുന്നതായും വ്യാജവാറ്റ് ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ഈ കാലയളവില്‍ സാധിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത് ,പ്രജിത്ത്, ഫെബിന്‍ എല്‍ദോ, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.