സംസ്ഥാനത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നേരത്തെ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു.
തിങ്കളാഴ്ചയാണ് കത്ത് നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടേയും ശമ്പളം പിടിക്കരുതെന്നായിരുന്നു ആവശ്യം. ജഡ്ജിമാര്‍ ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കുന്നവരാണെന്നാണ് വാദം.
ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു.

