മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് നടന്‍ രജനികാന്ത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടൈയന്റെ ചിത്രീകരണത്തിനിടെ വീട്ടിലെത്തിയപ്പോഴാണ് മഞ്ഞുമ്മല്‍ ടീം അംഗങ്ങളെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്. രജനിക്കൊപ്പമുള്ള സംവിധായകന്‍ ചിദംബരം താരങ്ങളായ ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോല്‍ എന്നിവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രം കണ്ടതിന് ശേഷം രജനി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിയിരുന്നു.
ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബേയ്‌സ് തിയറ്ററുകളിലെത്തിയത്. ആഗോളതലത്തില്‍ 200 കോടിയാണ് ചിത്രം നേടിയത്.