ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് അന്വേഷണ സംഘത്തിനു മൊഴി നൽകി ദിലീപ് .മുംബൈയിലെ ലാബില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും ദിലിപ് പറഞ്ഞു. ബാലചന്ദ്ര കുമാറിൻ്റെ വാക്കുകൾ കേട്ട് തന്നെ പ്രതിസ്ഥാനത്തു നിർത്തരുത്. ബാലചന്ദ്രകുമാർ പറയുന്നത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായുള്ള കഥകൾ മാത്രമാണെന്നും ദിലീപ് പറഞ്ഞു.തെളിവായി മാറിയേക്കാവുന്ന ശബ്ദം തന്റേതാണെന്ന വാദം നിഷേധിച്ച ദിലീപ് ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിനോട് സഹകരിച്ചതുമില്ല. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നാണ് ദിലീപിന്റെ വാദം. സിനിമാ മേഖലയില്‍ നിന്നടക്കം ഗൂഢാലോചന നടക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലടക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ആവര്‍ത്തിച്ചു.ചില ചാറ്റുകൾ താൻ തന്നെ ഡിലീറ്റ് ചെയ്തു എന്നാണ് ദിലീപ് അറിയിച്ചത്. ഈ ചാറ്റുകളൊക്കെ അന്വേഷണ സംഘം തിരികെ എടുത്തിട്ടുണ്ട്. ചാറ്റുകൾ തിരിച്ചെടുക്കാൻ കഴിയാത്ത വിധം പൂർണമായി നശിപ്പിച്ചതിനു കൃത്യമായ തെളിവുകളുണ്ട് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു.കഴിഞ്ഞ ദിവസങ്ങളിലായി 16 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യംചെയ്തത്. ഇന്നലെ ബാലചന്ദ്രകുമാര്‍ പോയശേഷവും ദിലീപിനെ ചോദ്യംചെയ്യുന്നത് തുടര്‍ന്നിരുന്നു.അതേസമയം ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിൽ സുഹൃത്ത് ശരത്തിനെ കൂട്ടുപ്രതിയാക്കും. ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേർക്കുക. ശരത്തിനെ വൈകീട്ട് വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ശരത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
ശബ്ദ സാമ്പിളുകളിൽ രണ്ടെണ്ണം തന്റേത്;ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത് താനെന്നും ദിലീപ്,വധ ഗൂഢാലോചന കേസിൽ ശരത്തിനെയും കൂട്ടുപ്രതിയാക്കും

