കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ഷാജോണ്‍ രംഗത്ത്.താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ എഴുതി.കഴിഞ്ഞ ദിവസമായിരുന്നു ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ കുടുംബത്തിന്റേ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഷാജോണ്‍ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മജന്‍, മുകേഷ്, കൃഷ്ണകുമാര്‍, സുരേഷ് ഗോപി, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ മത്സരരംഗത്തുള്ളതുകൊണ്ട് ഇവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് നിരവധി സിനിമാതാരങ്ങള്‍ പ്രചരണത്തിനിറങ്ങിയിരുന്നു.