Local

കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല സ്കോർ ആസ്ഥാനം സന്ദർശിച്ചു

കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല സ്കോർ ആസ്ഥാനം സന്ദർശിച്ചു.

കൊടുവള്ളി ,കുന്ദമംഗലം ,തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിലെ പിന്നാക്ക – ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ- സമൂഹശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നിർവഹിക്കുന്ന സ്കോർ ഫൗണ്ടേഷൻ്റെ ചാത്തമംഗലം എൻ.ഐ.ടി ക്കടുത്തുള്ള ആസ്ഥാന മന്ദിരം കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി രാംദാസ് അത്തേവാല സന്ദർശിച്ചു. ആർ.പി.ഐ നാഷണൽ ജന.. സെക്രട്ടറി ഡോ: രാജീവ് മേനോൻ ,അഖിലേന്ത്യ വൈസ് പ്രസിഡണ്ട് നുസ്രത്ത് ജഹാൻ , സംസ്ഥാന സെക്രട്ടറി നജ്മൽ ബാബു എന്നിവരും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മന്ത്രിക്ക് നൽകിയ സ്വീകരണ പരിപാടിയിൽ ഡോ: ഐ.പി.അബ്ദുസലാം അധ്യക്ഷത വഹിച്ചു. കെ.അഹമ്മദ് കുട്ടി ,ഡോ :രാജീവ് മേനോൻ ,നുസ്രത്ത് ജഹാൻ ,എം .പി .മൂസ മാസ്റ്റർ അബ്ദുസലാം പുത്തൂർ ,ഡോ :മുസ്തഫ കൊച്ചി ,പി.ടി.അബ്ദുൽ മജീദ് ,റശീദ് മടവൂർ ,ശുക്കൂർ കോണിക്കൽ ,അമീൻ കരുവമ്പൊയിൽ , കെ.സുബൈർ ,എം.ടി.അബ്ദുൽ മജീദ് ,തൻവീർ കുന്ദമംഗലം, മജീദ് ചേന്ദമംഗല്ലൂർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!