Kerala

ട്രഷറി താഴിട്ട് പൂട്ടി താക്കോല്‍ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്; കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി;നിയമസഭയില്‍ വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ട്രഷറി താഴിട്ട് പൂട്ടി താക്കോല്‍ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാന്‍ കാശില്ല, കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈക്കോക്ക് കൊടുക്കാനും പണമില്ല. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി. ഇത്രയും ടാക്‌സ് വെട്ടിപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും നിയമസഭയില്‍ സതീശന്‍ പറഞ്ഞു. കേന്ദ്ര അവഗണന മാത്രമല്ല സര്‍ക്കാരിന്റെ പിടിപ്പുകേടും ധനപ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്നാല്‍ പ്രതിപ്രക്ഷ നേതാവ് സൂചിപ്പിച്ചത് പോലുള്ള ധന പ്രതിസന്ധി കേരളത്തിലില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുകയല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മന്ത്രിയുടെ മറുപടി. കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണെന്നും അത് സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!