Kerala

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2ലേക്ക് മാറ്റി. കൊച്ചി കലൂര്‍ പി എം എല്‍ എ കോടതിയാണ് കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്ന കമ്പനിയുടമകളായ കെ ഡി പ്രാതാപനും ഭാര്യ ശ്രീനയും ഒളിവില്‍ തുടരുകയാണ്. മണിച്ചെയിന്‍ മാതൃകയില്‍ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.

ഇതിന്റെ ഭാഗമായി ഇരുവരുടെയും വീട്ടിലും സ്ഥാപനത്തിലും ഇ ഡി റെയ്ഡ് നടത്താനെത്തിയപ്പോള്‍ രണ്ടും പേരും മുങ്ങുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ഇവരുടെ പേരിലുള്ള 200 കോടിരൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, മണി ചെയിന്‍ എന്നിവയ്ക്കു പുറമെ ഹൈറിച്ച് ഉടമകള്‍ ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്ത മുഴുവന്‍ ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിച്ചുവരികയാണ് ഇ ഡി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!