തിരുവനന്തപുരം: പോത്തന്‍കോട് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. കല്ലൂര്‍ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭര്‍ത്താവ് അനില്‍കുമാര്‍ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയി. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.
അനില്‍കുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിന്റെ വീട്ടില്‍ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനില്‍കുമാര്‍ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. കുന്നുകാട് സ്വദേശിനി സുധയുടെ
കൈവിരലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.