Kerala News

എസ്.ഐയുടെ വീടിന് മുന്നില്‍ യുവാവ് മരിച്ച നിലയില്‍;മകളുടെ സഹപാഠി

മുതുകുളത്ത് എസ്‌ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജി(24)നെയാണ് ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ്‌കുമാറിന്റെ കുടുംബവീടിന് മുന്നിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.എസ്ഐയുടെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. ഇന്നലെ രാത്രി 10ന് സൂരജ് ഇവിടെയെത്തുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനുശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു. വീട്ടിൽ എസ്ഐയുടെ ഭാര്യയും മക്കളും മാത്രമേ ഉള്ളൂ. സംഭവസമയം എസ്ഐ വീട്ടിൽ ഉണ്ടായിരുന്നില്ല. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!