ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിനെതിരെ ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം. ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച്ചയാണ് സമരം ആരംഭിക്കുന്നത്. പ്രതിഷേധ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് കോഴിക്കോട് നടക്കും. ഫെബ്രുവരി 1 മുതല്‍ 14-ാം തിയതി വരെ ഓരോ ജില്ലകളിലായാണ് നിരാഹാര സത്യഗ്രഹം നടക്കുക.
രാജ്യത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്ര അനുമതി നല്‍കുന്നത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. ജനറല്‍ ശസ്ത്രക്രിയയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇഎന്‍ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം നേടിയ ശേഷം ശസ്ത്രക്രിയ നടത്താമെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തുന്നത്. ഇതിനെതിരെ തുടക്കം മുതല്‍ ഐഎംഎ പ്രതിഷേധവുമായി രം?ഗത്തെത്തിയിരുന്നു.