ലോക്ക് ഡൗൺ എടുത്ത് കളഞ്ഞതിന് ശേഷം മരണ നിരക്ക് ഒരൽപ്പം കൂടി. എന്നാൽ ഒരു ഘട്ടത്തിലും ഒരു ശതമാനത്തിന് മുകളിലേക്ക് പോയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരു വർഷം ആയിട്ടും കേരളത്തിൻ്റെ മരണ നിരക്ക് 0.4% ആണ്. സംസ്ഥാനത്ത് പരിശോധന കുറവെന്ന മുറവിളി എന്തിനെന്ന് മനസിലാകുന്നില്ലെന്നും ശാസ്ത്രീയമായാണ് പരിശോധന നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കൃത്യമായ ഇടപെടലിലൂടെയാണ് മരണനിരക്ക് പിടിച്ചു നിർത്താൻ സാധിച്ചത്. ലോകം അംഗീകരിക്കുന്ന വസ്തുതയാണ് ഇതെന്നും കെകെ ശൈലജ പറഞ്ഞു..കേരളത്തിൽ തുടക്കം മുതൽ കൊവിഡിനെ നല്ലത് പോലെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ലക്ഷണമുള്ളവരെ പരിശോധിക്കുക എന്നതാണ് സംസ്ഥാനത്തെ കൊവിഡ്ന പരിശോധനാ നയം. ടെസ്റ്റ് പെർ മില്യൺ സംസ്ഥാനത്ത് കൂടുതലാണ്. പരിശോധനകൾ കുറച്ചിട്ടില്ല. നിലവിൽ കൊവിഡ് കേസുകളിലുണ്ടായ വർധന ആളുകൾ അശ്രദ്ധ കാട്ടിയത് മൂലം സംഭവിച്ചതാണ്. രക്ഷിക്കാവുന്നിടത്തോളം ജീവനുകൾ രക്ഷിച്ചുവെന്നും ടെസ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാൻ സാധിച്ചുവെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ വെല്ലുവിളികൾക്കിടയിലും എല്ലാം നേരിട്ട് മരണനിരക്ക് കുറക്കാൻ സാധിച്ചത് കേരളത്തിൻ്റെ മികവാണ്. ഇനിയും അതിജീവിക്കുന്ന കാര്യത്തിൽ സംസ്ഥാനം ധീരമായി നിൽക്കും.
വിവാഹങ്ങളിലൊക്കെ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നു. സമ്പർക്കം ഒഴിവാക്കിയാൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാം. ആരോഗ്യ വകുപ്പും സർക്കാരും മാത്രം വിചാരിച്ചാൽ ഇത് സാധിക്കില്ല. ജനങ്ങൾ സഹകരിക്കണം.
നിലവിൽ സംസ്ഥാനത്ത് നൽകിയിരിക്കുന്ന ഇളവുകൾ ജീവനോപാധിക്ക് വേണ്ടിയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ രോഗ പകർച്ച നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പുറത്ത് നിന്ന് വരുന്നവരെ ട്രെയ്സ് ചെയ്ത് ക്വാറന്റീൻ ചെയ്ത് ചികിത്സ നൽകുന്ന പദ്ധതിയാണ് ഇത്കൊവിഡ് പ്രതിരോധത്തിന് മാത്രം സംസ്ഥാനം ചെലവഴിച്ചത് കോടികളാണ്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ എല്ലാവരും വിശ്രമിക്കാതെ ഇടപെട്ടു. പകർച്ചയുടെ കണ്ണി പൊട്ടിക്കാൻ ബ്രേക് ദി ചെയിൻ ക്യാമ്പയിൻ നടത്തി. ഇതിലൂടെ രോഗപകർച്ച പിടിച്ച് നിർത്താൻ സാധിച്ചുെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. റിവേഴ്സ് ക്വാറന്റീൻ ശക്തിപ്പെടുത്തി. സംസ്ഥാനത്തെ മരണനിരക്ക് കുറയ്ക്കാൻ പ്രയത്നിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.