National News

ഫെബ്രുവരിയോടെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍; നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഫെബ്രുവരി ആദ്യവാരം മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമാണ് ആരോഗ്യ മന്ത്രാലയം ഈ നിര്‍ദ്ദേശം കത്തിലൂടെ അറിയിച്ചിട്ടുള്ളത്. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനുവരി 16ന് ആരംഭിച്ച പ്രതിരോധ കുത്തിവെപ്പും ഇതോടൊപ്പം തുടരാമെന്ന് മന്ത്രാലയം സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) പുറത്തിറക്കിയ പട്ടിക പ്രകാരം ഗാര്‍ഡ്, പച്ചക്കറി കച്ചവടക്കാര്‍, ചെക്ക് പോയിന്റുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍, കെട്ടിടങ്ങളിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍ മറ്റു തൊഴിലാളികളും, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ ‘മുന്‍ നിര പ്രവര്‍ത്തകര്‍’ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവരാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കുകള്‍, മടങ്ങിവരുന്ന കുടിയേറ്റക്കാര്‍ എന്നിവര്‍ക്ക് പുറമേയാണിത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സഹകരിച്ച് മുന്‍നിര തൊഴിലാളികളുടെ ഡാറ്റാബേസ് പുതുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്‌നാനി കത്തില്‍ പറഞ്ഞു. നിലവില്‍ 61 ലക്ഷത്തിലധികം മുന്‍നിര തൊഴിലാളികളുടെ ഡാറ്റാബേസ് കൊ-വിന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

”ഇക്കാര്യത്തില്‍, സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടുമുള്ള ഉചിതമായ കൂടിയാലോചനയ്ക്ക് ശേഷം, ഫെബ്രുവരി ആദ്യ വാരം മുതല്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്‍നിര തൊഴിലാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരേസമയം പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയാണ്,” അഗ്‌നാനി പറഞ്ഞു.

കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളുടെയും ആവശ്യമായ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ടെന്നും തുടര്‍ന്നുള്ള വിതരണത്തിനായി കൂടുതല്‍ ഡോസുകള്‍ വരുത്തുമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഈ വാക്‌സിനുകള്‍ ലഭിക്കുന്നതിന് ആനുപാതികമായി ഇവ രണ്ടും വിതരണം ചെയ്യാനായുള്ള സെഷനുകള്‍ സൃഷ്ടിക്കുമെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!