ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.
” ഡൽഹിയിലെ സിംഗു, ഗാസിപൂർ, തിക്രി തുടങ്ങിയവയും സമീപ പ്രദേശങ്ങളിലും ജനുവരി 29 നു രാത്രി പതിനൊന്ന് മുതൽ ജനുവരി 31 രാത്രി വരെ ഇന്റർനെറ്റ് സംവിധാനങ്ങൾ താത്ക്കാലികമായി വിച്ഛേദിക്കൽ ആവശ്യമായി വന്നിരിക്കുകയാണ്. ” – കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു
സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയും പ്രദേശത്തുനിന്ന് കര്‍ഷകര്‍ പിരിഞ്ഞു പോകണമെന്ന് നാട്ടുകാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ആവശ്യപ്പെട്ടതിനും പിന്നലെയാണ് നടപടി.