വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദം.നേമത്തോ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് ആവശ്യം. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ മകൻ ചാണ്ടി ഉമ്മനാകും പുതുപ്പള്ളിയിൽ സ്ഥാനാർഥിയാവുക. ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഉമ്മന്‍ചാണ്ടി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിച്ചാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഡിഎഫിനാവുമെന്നാണ് കണക്കുകൂട്ടല്‍. അത് മറ്റു മണ്ഡലങ്ങളിലും തുണക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ബി.ജെ.പിയുടെ ഏക സിറ്റിങ് മണ്ഡലമാണ് നേമം.