Kerala

തിരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട തർക്കം; യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

കട്ടപ്പന: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. വട്ടുകുന്നേൽപടി പുത്തൻപുരക്കൽ പ്രിൻസ് ജെയിംസിനാണ്(28) വെട്ടേറ്റത്. സംഭവത്തിൽ സിപിഎം കുന്തളംപാറ ബ്രാഞ്ച് സെക്രട്ടറി ആരിക്കുഴിയിൽ വിഷ്ണു(34)വിനെ പോലീസ്. വിഷ്ണുവിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

കട്ടപ്പന കുന്തളംപാറ വട്ടുകുന്നേൽപ്പടിയിലാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രദേശത്ത് എൽഡിഎഫ് സ്ഥാനാർഥി ജയിച്ചിരുന്നു. അന്നേ ദിവസം കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും ചെയ്തതായി യുഡിഎഫ് പ്രവർത്തകർ പറയുന്നു. ഞായറാഴ്ച രാത്രി പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ്,യുഡിഎഫ് പ്രവർത്തകർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടെ വിഷ്ണു വാക്കത്തിയുമായി എത്തി പ്രിൻസിനെ വെട്ടുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ പ്രിൻസ് ഒഴിഞ്ഞുമാറുന്നതിനിടെ താഴ്ചയിലേക്ക് വീണും പരിക്കേറ്റു.

സംഭവത്തിൽ ചൊവ്വാഴ്ച യുഡിഎഫ് പ്രതിഷേധ യോഗം സംഘടിപ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടക്കുകയാണെന്നും പ്രവർത്തകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ സംഭവത്തിൽ ചൊവ്വാഴ്ച യുഡിഎഫ് പ്രതിഷേധ യോഗം സംഘടിപ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടക്കുകയാണെന്നും പ്രവർത്തകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!