ഇന്ന് രാവിലെ പ്രഭാതസവാരിക്കിടയിൽ കണ്ട ഒരു കാഴ്ച, മനസ്സിൽ ദീർഘനേരം തങ്ങിനിന്നു. തമ്പാനൂരിൽ നിന്ന് നടന്ന് സെക്രട്ടറിയേറ്റിന് മുമ്പിലെത്തിയപ്പോഴാണ് അത് ശ്രദ്ധയിൽപ്പെട്ടത്. നഗര ശുചീകരണ തൊഴിലാളിയായിരുന്നു അദ്ദേഹം. പേര് അറിയില്ല, പരിചയവുമില്ല. പക്ഷേ അദ്ദേഹത്തിന്റെ പ്രവർത്തിയിൽ കണ്ട ആത്മാർത്ഥത എന്നെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
പൊതുവെ, ഇത്തരം ജോലികളിൽ ഏർപ്പെടുന്നവരിൽ പലരും വലിയ ആത്മാർത്ഥത കാണിക്കാറില്ലെന്ന ഒരു ധാരണ നമ്മിൽ പലർക്കുമുണ്ട്. എന്നാൽ ആ ധാരണയെ പൂർണമായും തകർക്കുന്ന കാഴ്ചയായിരുന്നു അത്. സെക്രട്ടറിയേറ്റിന് മുമ്പിലെ പരിസരം വൃത്തിയാക്കിയ ശേഷം, ഞാൻ നടക്കുന്നതിനിടയിൽ അദ്ദേഹം വീണ്ടും വീണ്ടും കുനിഞ്ഞ് മാൻഹോളിനുള്ളിൽ കൈയിട്ട് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് കണ്ടു.
മഴക്കാലമല്ലെങ്കിലും, വെള്ളം ഒലിഞ്ഞിറങ്ങേണ്ട സ്ഥലത്ത് ഒരിക്കലും അഴുക്കുണ്ടാകരുത് എന്ന ബോധ്യമാണ് അദ്ദേഹത്തെ ആ പരിശ്രമത്തിലേക്ക് നയിച്ചതെന്ന് തോന്നി. ഒന്നോ രണ്ടോ തവണയല്ല, നിരവധി പ്രാവശ്യമാണ് അദ്ദേഹം മുട്ടുകുത്തി, ക്ഷമയോടെ ആ ജോലി ചെയ്തത്. ചുറ്റുമുള്ളവർ ശ്രദ്ധിക്കുകയോ പ്രശംസിക്കുകയോ ചെയ്യു

