കോട്ടയം: കാണക്കാരയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ പാറക്കുളത്തില്‍ കാര്‍ കണ്ടെത്തിയത്. കാറിന്റെ ഒരു ഭാഗം വെള്ളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന നിലയിലായിരുന്നു. ഇതു കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജിന് അടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് ഇന്നലെ രാത്രി കടയടച്ച് വരുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് നിഗമനം. അപകടമരണം തന്നെയാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

