കെ മുരളീധരന് പിന്നാലെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും.ചന്ദനക്കുറിയിടുന്നവരും കാവി മുണ്ട് ഉടുക്കുന്നവരുമെല്ലാം ബി.ജെ.പിക്കാരല്ല. അത്തരക്കാരെ സംഘപരിവാറാക്കി ചിത്രീകരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമെ പ്രയോജനപ്പെടൂ. എ.കെ ആന്റണിയുടെ പ്രസ്താവനയെ നൂറ് ശതമാനവും പിന്തുണയ്ക്കുന്നു. യഥാര്‍ത്ഥ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞത്. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കാരാണെന്ന് പറയുന്നത് ശരിയല്ല. മഹാഭൂരിപക്ഷവും വര്‍ഗീയതയ്ക്കും സംഘപരിവാര്‍ ശക്തികള്‍ക്കും എതിരാണ്. പള്ളികളില്‍ പോകുന്നത് പോലെ തന്നെയാണ് അമ്പലത്തിലും പോകുന്നത് വി ഡി സതീശൻ പറഞ്ഞു.മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരെന്നും ഭൂരിപക്ഷ വിഭാഗങ്ങളെയും അണിനിരത്തണമെന്നും എകെ ആൻറണി പറഞ്ഞിരുന്നു. ഹൈന്ദവ സഹോദരങ്ങൾ അമ്പലത്തിൽ പോയി കുറി തൊട്ടാൽ അപ്പോൾ തന്നെ മൃദുഹിന്ദുത്വ സമീപനം എന്ന് പറഞ്ഞാൽ മോദി ഭരണം തിരിച്ചു വരുമെന്നും എ കെ ആൻ്റണി പറഞ്ഞു.