ഭാരത് ജോഡോ യാത്രക്കിടെ യൂട്യൂബറുടെ ചോദ്യത്തിന് വിവാഹ സാധ്യത തള്ളാതെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സ്ത്രീയെയാകും ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.രാജ്യം ഉരുക്കു വനിതയെന്ന് വിശേഷിപ്പിക്കുന്ന വാത്സല്യനിധിയായ മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള സ്ത്രീയെയാണോ രാഹുൽ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് യൂട്യൂബർ ചോദിച്ചപ്പോഴാണ് രാഹുൽ മനസ്സ് തുറന്നത്. അമ്മൂമ്മയുടെ സ്വഭാവഗുണങ്ങൾക്കൊപ്പം അമ്മയുടെ ഗുണഗണങ്ങൾ കൂടിയുള്ള സ്ത്രീയായാൽ വളരെ നന്നായിരിക്കുമെന്ന് രാഹുൽ മറുപടി നൽകി.ആദ്യമായിട്ടാണ് രാഹുൽ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്. തന്നെ ‘പപ്പു’ എന്നു വിളിക്കുന്നത് കാര്യമായി എടുക്കാറില്ലെന്നും അത് എതിരാളികളുടെ പ്രചാരണ തന്ത്രമാണ് എന്നും രാഹുൽ പറഞ്ഞു മിണ്ടാപ്പാവ എന്നായിരുന്നു ഇന്ദിരാഗാന്ധിയെ പരിഹസിച്ചിരുന്നത്. എന്നാൽ, അവർ എക്കാലവും ഉരുക്കു വനിതയായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാപക ദിനത്തിന്‍റെ 138-ാം വാർഷികാഘോഷ പരിപാടിക്കിടെയാണ് അമ്മ – മകൻ സ്നേഹത്തിന്‍റെ മനോഹര നിമിഷം ക്യാമറയിൽ പതിഞ്ഞത്
സോണിയയുടെയും ഇന്ദിരയുടെയും ഗുണങ്ങള്‍’ ഉള്ള സ്ത്രീ;എങ്ങനെയായിരിക്കണം ജീവിത പങ്കാളിയെന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി
