സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഇന്ന് ഉച്ചയോടെയാണ് മരണം.
തിളക്കം, കണ്ണകി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്തിട്ടുണ്ട്. മലയാള സിനിമാ ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദര നമ്പൂതിരി സഹോദരനാണ്.കരിനീലക്കണ്ണഴകീ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ, ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമായവയാണ്.
സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

