തന്റെ കുടുംബത്തിലുള്ള ആരും പാര്‍ട്ടിയില്‍ ഇല്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ.കേരള കോണ്‍ഗ്രസ് (ബി) കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്നും സഹോദരി ഉഷ മോഹന്‍ദാസിനുള്ള മറുപടിയെന്നോണമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്നെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയാണെന്ന്. നിയമപരമായ കേരള കോണ്‍ഗ്രസ് ബി ഒന്നേയുള്ളൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
‘കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി. അച്ഛന്‍ രാഷ്ട്രീയത്തിലുള്ളപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ വന്നതാണ്. കഴിഞ്ഞ 23 വര്‍ഷം ജനങ്ങള്‍ക്ക് നടുവില്‍ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങളല്ല പാര്‍ട്ടിയുടേത്. എല്ലാവരും കൂട്ടായ് എടുക്കുന്നതാണ്. എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല. എന്നോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള ആളുകളെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണ് എല്ലാവരേയും വിളിച്ചു ചേര്‍ത്തത്’ – ഗണേഷ് പറഞ്ഞു.കേരള കോണ്‍ഗ്രസ് ബിയെ പിളര്‍ത്തി പുതിയ വിഭാഗത്തിന്റെ അധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ തിരഞ്ഞെടുത്തിരുന്നു.