രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. രജനീകാന്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ക്കുള്ള അതേ നിരാശ തനിക്കുണ്ടെന്നും എന്നിരുന്നാലും രജനീകാന്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീണ്ടും രജനീകാന്തിനെ സന്ദര്‍ശിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ചാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം