Kerala National News

ഡല്‍ഹി സമരമുഖത്തെ കര്‍ഷകര്‍ക്ക് 16 ടണ്‍ പൈനാപ്പിളെത്തിച്ച് കേരളത്തിലെ കര്‍ഷകര്‍

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരുമാസത്തിലേറെയായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായി 16 ടണ്‍ പൈനാപ്പിള്‍ കയറ്റിയയച്ച് കേരളത്തിലെ കര്‍ഷകര്‍. എറണാകുളം വാഴകുളത്തെ കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പൈനാപ്പിള്‍ കയറ്റി അയച്ചത്. പഴങ്ങളുടെ വിലയും ഗതാഗത ചെലവും പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വഹിച്ചു.

പൈനാപ്പിളുമായി ഡല്‍ഹിയിലേക്കുള്ള ട്രക്കുകള്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറാണ് ഫഌഗ് ഓഫ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എംപിമാരും, ഡല്‍ഹിയിലുള്ള നേതാക്കളും പൈനാപ്പിള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ വിതരണം ചെയ്യും.

”ദുരിതകാലത്ത് കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നു. സ്‌നേഹം സ്‌നേഹത്തെ ക്ഷണിച്ചു വരുത്തും” ട്വിറ്ററില്‍ അമര്‍ബിര്‍ സിങ് കുറിച്ചു.

ഇതുപോലെ കേരളത്തിലെ കര്‍ഷകരുടെ സ്‌നേഹത്തിന് നന്ദിയറിയിച്ച് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തുന്നത

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!