Kerala News

കര്‍ദ്ദിനാള്‍ ക്ലിമിസുമായി കൂടിക്കാഴ്ച്ച നടത്തി പികെ കുഞ്ഞാലിക്കുട്ടി എംപി, വിഷയമായത് രാഷ്ട്രീയ വിഷയങ്ങള്‍

കര്‍ദ്ദിനാള്‍ ക്ലിമ്മിസുമായി കൂടിക്കാഴ്ച നടത്തി പികെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫിന് മധ്യ തിരുവിതാംകൂറിലെ വോട്ട് നിര്‍ണായകമാണ്. രാഷ്ട്രീയ വിഷയങ്ങളും കര്‍ദ്ദിനാളുമായി സംസാരിച്ചു. എന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെന്നും എംപി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ മരിച്ചവരുടെ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ യുഡിഎഫ് ഏറ്റെടുക്കും. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കോട്ടയത്ത് മാധ്യമങ്ങളെ കണ്ട ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. എങ്കിലും താന്‍ നേതൃത്വത്തിലേക്ക് വരണമെന്ന ഘടകകക്ഷികളുടെ ആവശ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം യുഡിഎഫിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയുടെ ജനസ്വാധീനം കൂടുതല്‍ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് നേതാക്കള്‍ ഉള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!