Announcements

അറിയിപ്പുകൾ

ക്യാമ്പ് സിറ്റിംഗ്കോഴിക്കോട് വഖഫ് ട്രിബ്യുണൽ ക്യാമ്പ് സിറ്റിംഗ് ഡിസംബർ 28ന് എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ നടക്കുമെന്ന് ചെയർമാൻ അറിയിച്ചു.യുവ സംരംഭകരെ ക്ഷണിക്കുന്നുകോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് നൂതന ആശയങ്ങളുള്ള യുവ സംരംഭകരെ ക്ഷണിക്കുന്നു. ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ അഫിലിയേഷനായുള്ള സ്റ്റാർട്ടപ്പുകളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 7 ന് രാവിലെ 10.00 മണിക്ക് നടക്കും. ടിബിഐ മാനേജ്മെന്റ് കമ്മിറ്റിയിലെ വിദഗ്ധരുടെ മുമ്പാകെ അപേക്ഷകർ അവരുടെ ബിസിനസ് പ്ലാനിനെക്കുറിച്ച് പരമാവധി 15 മിനിറ്റ് അവതരണം നടത്തണം. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക www.geckkd.ac.in ഫോൺ : 0495 2383220 തിയ്യതി നീട്ടി മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക അടവാക്കുന്നതിന് അവസാന തിയ്യതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ 15 വരെയും നീട്ടിയിട്ടുണ്ട്. അപേക്ഷ ഫോറം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. kmtwwfb.org ഫോൺ : 0495-2767213 ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ വാസ്തുശാസ്ത്രത്തിൽ നാലുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. യോഗ്യത : ഐ ടി ഐ സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ, കെ ജി സി ഇ സിവിൽ എഞ്ചിനീയറിംഗ്, ഐ ടി ഐ ആർക്കിടെക്ച്ചറൽ അസ്സിസ്റ്റൻസ്ഷിപ്പ് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ എന്നിവയിൽ ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ്. അപേക്ഷകൾ എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിൻ 689533 എന്ന വിലാസത്തിൽ തപാലിലോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും സമർപ്പിക്കാം. അപേക്ഷ ഫീസ് : 200 രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 23. ഫോൺ : 0468 2319740 കരട് സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കാം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ തൊഴിലിനായി പേര് രജിസ്റ്റർ ചെയ്ത എല്ലാ വിമുക്തഭടന്മാർക്കും കരട് സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കാവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. താല്പര്യമുള്ള വിമുക്ത ഭടന്മാർക്ക് ഡിസംബർ 23 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വന്നു ലിസ്റ്റ് പരിശോധിക്കാവുന്നതാണ്‌. ഓൺലൈൻ അംഗത്വ ക്യാമ്പയിൻകേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ഓൺലൈൻ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. 18 നും 55 നും ഇടയിൽ പ്രായമുള്ള മദ്രസാധ്യാപകർക്ക് ക്ഷേമനിധിയിൽ അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ കൃത്യമായി അംശദായം അടച്ച് അംഗത്വത്തിൽ തുടരുന്ന ആധ്യാപകർക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും, 60 വയസ്സ് പൂർത്തിയാകുമ്പോൾ അംഗത്വ കാലാവധിക്കനുസരിച്ച് പ്രതിമാസ പെൻഷനും ലഭ്യമാകും. ഓൺലൈൻ അപേക്ഷക്കായി www.kmtboard.in വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ 0495-2966577.ഹോസ്റ്റൽ ആവശ്യമുണ്ട്ജില്ലയിൽ പട്ടികവർഗ്ഗ വിഭാഗത്തിലുള്ള പെൺകുട്ടികൾക്ക് വേണ്ടി ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ആരംഭിക്കുന്നതിന് കോഴിക്കോട് നഗരസഭാ പരിധിക്കുള്ളിലോ സമീപ പ്രദേശത്തോ 50 വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിന് ഹോസ്റ്റൽ ആവശ്യമുണ്ട്. കെട്ടിടത്തിൽ 50 കുട്ടികൾക്ക് താമസിക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ സ്ഥലസൗകര്യം, അടുക്കള, ഡൈനിംഗ് ഹാൾ സൗകര്യം ആവശ്യമായ ബാത്ത്റൂമുകൾ, ടോയ്ലറ്റുകൾ, വൈദ്യുതി, വെള്ളം, വഴി എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ, പൊതു ഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി പ്രധാന റോഡിൽ നിന്നും വളരെ അകലെയുള്ളതോ, യാത്രാ സൗകര്യം ഇല്ലാത്തതോ ആയ പ്രദേശത്തുള്ളതോ ആയ കെട്ടിടങ്ങൾ പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന പ്രതിമാസ വാടകയായിരിക്കും ലഭിക്കുക. കെട്ടിടം വാടകയ്ക്ക് നൽകാൻ തയ്യാറുള്ളവർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 2376364 പാചക വാതക അദാലത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള ജില്ലയിലെ പാചക വാതക അദാലത്ത് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഡിസംബർ 19ന് ഉച്ചക്ക് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എൽപിജി വിതരണമായോ ഗ്യാസ് ഏജൻസികളുമായോ ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കുള്ള പരാതി ജില്ലാ സപ്ലൈ ഓഫീസിലോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലോ, സിറ്റി റേഷനിംഗ് ഓഫീസിലോ ഡിസംബർ എട്ടിന് വൈകുന്നേരം നാല് മണിക്കകം രേഖാമൂലം നൽകേണ്ടതാണ്. പരാതിക്കാരന്റെ പേര്, മൊബൈൽ നമ്പർ, കൺസ്യൂമർ നമ്പർ, ഗ്യാസ് ഏജൻസിയുടെ പേര് എന്നിവ പരാതിയിൽ ഉണ്ടായിരിക്കണം. അദാലത്തിൽ നേരിട്ട് ഹാജരായും പരാതി നൽകാവുന്നതാണ്. വനിതാ പാചകതൊഴിലാളികളെ ആവശ്യമുണ്ട്ഗവ. എഞ്ചിനീയറിംഗ് കോളേജ് വനിതാ ഹോസ്റ്റലിലേക്ക് വനിതാ പാചകതൊഴിലാളികളെ ആവശ്യമുണ്ട്. സമാനമായ തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷം മുൻ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താമസിച്ചു ജോലിചെയ്യുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ 11 മണിക്ക് എഞ്ചിനീയറിംഗ് കോളേജിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Announcements News

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കോഴിക്കോട്‌ ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി’ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്‌ ടു,
Announcements News

അറിയിപ്പുകൾ

അറിയിപ്പുകൾ പി എസ്‌ സി അറിയിപ്പ് 30.12.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട്‌ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍
error: Protected Content !!