Kerala

കമന്റ് അടിച്ചതിനെതിരെ പ്രതികരിച്ചു; കോട്ടയത്ത് പെൺകുട്ടിക്ക് നേരെ സദാചാര ഗുണ്ടാ സംഘത്തിന്റെ ആക്രമണം

കോട്ടയം: നഗര മധ്യത്തിൽ പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 10.30 ഓടെയാണ് ആക്രമണം ഉണ്ടായത്. സെൻട്രൽ ജംഗ്ഷന് സമീപമായിരുന്നു സദാചാര ഗുണ്ടാ സംഘം പെൺകുട്ടിക്ക് നേരെ അക്രമം നടത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്കർ, ഷെബീർ എന്നിവരാണ് അറസ്റ്റിലായത്. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും സംഘം ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പൊലീസ് എത്തിയാണ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടിയോട് യുവാക്കൾ അശ്ലീല ചുവയോടെ സംസാരിച്ചതാണ് സംഭവത്തിന്റെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. ഇതിനെ പെൺകുട്ടി ചോദ്യം ചെയ്തതോടെ പ്രകോപിതരായ സംഘം പെൺകുട്ടിയെയും സുഹൃത്തിനെയും പിന്നാലെ വന്ന് ആക്രമിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!