Kerala kerala

വെടിക്കെട്ട് നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല; മാനദണ്ഡം പാലിച്ചില്ലെന്ന് കലക്ടര്‍

നീലേശ്വരം (കാസര്‍കോട്): നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാര്‍കാവിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. അനുമതി വാങ്ങാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് കാസര്‍കോട് ജില്ല കലക്ടര്‍ കെ. ഇമ്പശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാനദണ്ഡം പാലിച്ചില്ല വെടിക്കെട്ട് നടത്തിയത്. പടക്കം സൂക്ഷിച്ചതിന് അടുത്തു തന്നെയാണ് വെടിക്കെട്ട് നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

അതേസമയം, തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് കേസെടുത്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായാണ്. ക്ഷേത്ര മതിലിനോട് ചേര്‍ന്ന് ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. പടക്കം സൂക്ഷിച്ച സ്ഥലത്ത് തീപ്പൊരി വീണാണ് സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസും വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!