കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരിക്കേറ്റവരേയും സന്ദർശിച്ച് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കളമശ്ശേരി സ്ഫോടനത്തിൽ ദുരൂഹതയുണ്ട്, രണ്ട് സ്ഫോടനങ്ങൾ ഉണ്ടായി എന്നത് യാഥാർഥ്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗൗരവത്തിലുള്ള പോലീസ് അന്വേഷണം നടക്കട്ടെ. പോലീസ് അന്വേഷണത്തിലൂടെ യഥാർഥ വിവരങ്ങൾ പുറത്ത് വരട്ടെ.ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് മറ്റ് കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആവശ്യമില്ലാത്ത പ്രചരണങ്ങൾ നടത്തരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മറ്റ് വലിയ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണം.വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ വിഷയമാണ് ഇത്. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാത്ത കാര്യമാണ്. സ്ഫോടനത്തിന് പിന്നിലുള്ള യഥാർഥ കാരണം പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ എന്നും വി ഡി സതീശൻ വ്യക്തമാക്കി.
കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരിക്കേറ്റവരേയും സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

