Local News

കുന്ദമംഗലത്തെ ഗതാഗതകുരുക്കിന് താല്‍ക്കാലിക ആശ്വാസമാവുന്നു

ഏറെക്കാലമായി കുന്ദമംഗലം ടൗണിലെ തീരാ തലവേദനയായി മാറിയ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക ആശ്വാസമാവുന്നു. റോഡില്‍ പന്തീര്‍പ്പാടം വരെയും കോഴിക്കോട് റോഡില്‍ കാരന്തൂര്‍ വരെയും രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിര ഏറെ ദുരിതമാണ് കാലങ്ങളായി കുന്ദമംഗലം വഴി കടന്നു പോകുന്നവര്‍ക്ക് സമ്മാനിച്ചിരുന്നത്. പൊതുജനങ്ങളും ഓട്ടോ-ടാക്‌സി തൊഴിലാളികളും വ്യാപാരികളുമെല്ലാം ഗതാഗതക്കുരുക്ക് മൂലം അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരത്തെ ജനശബ്ദം വാര്‍ത്തയാക്കിയിരുന്നു.

നിലവില്‍ പതിനെട്ടോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ട്രാഫിക് പരിപാലനത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെയും രാത്രിയും ആയി രണ്ട് ഉദ്യോഗസ്ഥര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകള്‍ ആയി കുന്നമംഗലം പുതിയ സ്റ്റാന്‍ഡ്, പഴയ സ്റ്റാന്‍ഡ്, പെരിങ്ങൊളം റോഡ് ജംഗ്ഷന്‍, മുക്കം റോഡ് ജംഗ്ഷന്‍, കാരന്തൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കും, ഇവിടങ്ങളിലെല്ലാം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഹോംഗാര്‍ഡുകളുടെ സേവനവും ലഭ്യമാക്കും, കുന്ദമംഗലം ടൗണ്‍ കേന്ദ്രീകരിച്ച് ഒരു എസ് ഐ ഉള്‍പ്പെടുന്ന പൊലീസ് സംഘം രാവിലെയും വൈകിട്ടും പട്രോളിങ് നടത്തും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അധികമായി വന്നിറങ്ങുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത് എസ് ഐ അടക്കം ആറു പേരടങ്ങുന്ന സംഘം നിരീക്ഷണം നടത്തും, സ്‌കൂള്‍ ഉള്ള ദിവസങ്ങളില്‍ എന്‍ ഐ ടി സ്‌കൂള്‍ പോയിന്റ്, മര്‍ക്കസ് സ്‌കൂള്‍ പോയിന്റ്, പെരിങ്ങൊളം സ്‌കൂള്‍ പോയിന്റ് എന്നിവിടങ്ങളില്‍ രാവിലെയും വൈകിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടാവും.
കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ രാജു ജനശബ്ദത്തോട് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!