Kerala News

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യപകമായി പ്രതിഷേധം

സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യപകമായി പ്രതിഷേധം. പ്രതിപക്ഷ സംഘടനങ്ങളുടെ മാര്‍ച്ച് പലയിടത്തും വലിയ പ്രക്ഷോഭങ്ങൾ ആണ് ഉണ്ടാക്കുന്നത് വരും ദിവസങ്ങളിലും മുഖ്യമന്ത്രിയുടെ രാജിയിലൂന്നി സമരം ശക്തമാക്കാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് മാർച്ച് സെക്രട്ടേറിയറ്റ് പടികൾ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു. ജലപീരങ്കി പ്രയോഗിച്ചു.

വിവിധ ജില്ലകളിൽ യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു. 144 നിയന്ത്രണങ്ങൾക്കിടെ തലസ്ഥാനത്തും പ്രതിഷേധം കടുക്കുകയാണ്. വനിതകൾ അടക്കം യുവമോർച്ച പ്രവർത്തകർ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറി. അപ്രതീക്ഷിത നീക്കത്തിൽ പകച്ച പൊലീസ് ഏറെ പണിപ്പെട്ട് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. കണ്ണൂർ കളക്ടറേറ്റിലേക്ക് മര്‍ച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മുഖ്യമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്നാണ് ബിജെപി പ്രഖ്യാപനം.

മുഖ്യമന്ത്രി രാജി വെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ജോസ് തിയ്യറ്ററിന് മുൻവശത്തെ റോഡ് ഉപരോധിച്ചു. പാലക്കാട് സുൽത്താൻ പേട്ട ജംഗ്ഷലും യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. പ്രതിഷേധം കടുത്തത്തോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊലത്ത് യൂത്ത്‌ കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുന്നു. കണ്ണൂർ കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!