Entertainment Kerala

“കണ്ണൂർ സ്‌ക്വാഡ്” ഹിറ്റിലേക്ക്; കൂടുതൽ തിയേറ്ററിൽ ചിത്രം എത്തും

മികച്ച പ്രേക്ഷക പ്രതികരണവുമായി കണ്ണൂർ സ്ക്വാഡ് മുന്നേറുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം മമ്മൂട്ടി നായകനായെത്തിയ ‘കണ്ണൂർ സ്ക്വാഡ്’ കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.ആദ്യ ദിനം കേരളത്തിൽ 160 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം മുതൽ 250-ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.കേരളത്തിൽ മാത്രം ഒരു ദിനം ആയിരം ഷോകളിലേക്ക് കുതിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യതയുടെ ഭാഗമായി കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബൽ ഫിലിംസും അറിയിച്ചിരുന്നു. റോഷാക്കിനും നൻപകൽ നേരത്തു മയക്കത്തിനും കിട്ടിയ മികച്ച പ്രതികരണങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡ് ബിഗ് ബജറ്റിൽ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ ആണ്. ഷാഫിയുടെ കഥയിൽ റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!