തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട നടപടികൾ നിയമപരമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കളക്ടർമാരുടെയും പൊലീസുദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിർദേശം.
നിയമപരമായ നടപടികൾ മാത്രമേ സ്വീകരിക്കാവൂ. വീഴ്ചയുണ്ടാകരുത്, അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്. തുടർനടപടി നിശ്ചയിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.