തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് കൊടികൾ അഴിച്ചുമാറ്റുന്നതിനിടെ മുദ്രവാക്യം വിളിച്ച രണ്ടു പേർ കസ്റ്റഡിയിൽ. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പ്രവർത്തകരെയാണ് കല്ലമ്പലം പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തു.
കല്ലമ്പലം കരവാരം സ്വദേശി നസീം, ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലിം എന്നിവർക്കെതിരെയാണ് കലമ്പലം പോലീസ് കേസെടുത്തത്. പി എഫ് ഐ നിരോധിച്ച ശേഷം മുദ്രാവാക്യം മുഴക്കിയതിനാണ് കേസെടുത്തത്. പി എഫ് ഐ കൊടിമരത്തിനു സമീപമായിരുന്നു മുദ്രാവാക്യം മുഴക്കിയത്.
അതേസമയം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിലെ അക്രമ സംഭവങ്ങളിൽ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി.