ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഒക്ടോബർ രണ്ടിന് നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചത്.തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയും കഴിഞ്ഞയാഴ്ച സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 28-ന് മുമ്പ് അനുമതി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ടാണ് മാര്‍ച്ചിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആര്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചത്.സംസ്ഥാനത്തെ 50 ഇടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ചിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഈ തീരുമാനത്തിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചു.