കോഴിക്കോട് : തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഷോറൂമുകളിൽ നിന്നും കാർ മോഷ്ടിച്ചു കടന്ന മോഷ്ടാവ് പിടിയിൽ. ബാംഗ്ലൂർ സ്വദേശിയായ നസീർ (56) ആണ് വയനാട്ടിൽ വെച്ച് പോലീസ് വലയിലായത്.
കഴിഞ്ഞ ദിവസം ഒന്നര മണിക്ക് കോഴിക്കോട് എലത്തൂർ അത്താണിക്കൽ കിയ മോട്ടോഴ്സ് വെച്ച് കിയാ കാർണിവൽ വണ്ടി നമ്പർ KL 11 BS വാഹനം കളവുപോയിരുന്നു. ഈ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിരുന്നു. ഇയാളെ തിരഞ്ഞു എലത്തുർ പോലീസ് കൽപ്പറ്റയിൽ എത്തിയപ്പോൾ മോഷ്ടിച്ച കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
സമാന രീതിയിൽ ഇന്ന് വയനാട്ടിലെ മുട്ടിൽ നിന്നും വാഹന മോഷണ നടക്കുകയായിരുന്നു.
ടൊയോട്ട ഷോറൂമിൽ നിന്നും മറ്റൊരു വാഹനം കട്ടെടുത്ത് പോകവെയാണ് പ്രതി പിടിയിലാകുന്നത്. വടുവം ചാലിൽ നിന്നും നാട്ടുകാരും പോലീസും പിന്തുടർന്ന് പിടികൂടുകയായിരുന്നു

