ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.
കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന കാര്യം സർവ്വകക്ഷി യോഗത്തിനു ശേഷം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരുന്നു.
പതിനാലാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏപ്രിൽ മാസം നടക്കാനുള്ള സാധ്യതയാണുള്ളത്. 2011ലും 2016ലും ഏപ്രിലിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതുവെച്ച് കണക്കാക്കിയാൽ 2021 മാർച്ചോടെ മാതൃകാ പെരുമാറ്റചട്ടം നിലവിൽ വരാനാണ് സാധ്യത.2020 നവംബറിൽ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ പകുതിയോടെ നടന്നാൽ മൂന്ന് പൂർണ്ണ മാസങ്ങൾ (ഡിസംബർ, ജനുവരി, ഫെബ്രുവരി) മാത്രമേ തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവർത്തിക്കാനായി ലഭിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് ചെലവും മറ്റ് ബാധ്യതകളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ സമയം തുലോം തുച്ഛമാണ്.മൂന്നു മൂന്നര മാസത്തേക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാ അംഗത്തിന് കാര്യമായ ഒരു പ്രവർത്തനവും കാഴ്ചവയ്ക്കാൻ സമയമുണ്ടാകില്ല എന്ന വിലയിരുത്തലാണ് സംസ്ഥാനം ഈ ആവിശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനോട് അഭ്യര്ഥിച്ചിരുന്നത്