Kerala Local News

സ്വകാര്യ ബസ് ഡ്രൈവര്‍ കോഴിക്കോട് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ്(44) ആണ് മരിച്ചത്. കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രമോദിന്റെ മൃതദേഹം ലഭിച്ചത്. കോഴിക്കോട്-കൂരാച്ചുണ്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രമോദ്.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പ്രമോദിനെ റൂമിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: രാജി (പുവ്വത്തുംചോല സ്വദേശി).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!