പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചര്‍ച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. മണ്ഡലത്തില്‍ നിന്ന് ഏറെ നാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേര്‍ന്നത്. ഇന്നലെ പാലക്കാട് എത്തിയ ഷാഫി പറമ്പില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയെന്നായിരുന്നു പ്രതികരണം.
‘ഏറെ നാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവും’; എ ഗ്രൂപ്പ് യോഗം ചേര്‍ന്നു; രാഹുലിനെ പാലക്കാട് എത്തിക്കാന്‍ നീക്കവുമായി ഷാഫി പറമ്പില്‍

