തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ മുകേഷ് രാജിവയ്ക്കണമെന്ന സമ്മര്‍ദത്തില്‍ ഉറച്ച നിലപാടുമായി ഇ പി ജയരാജന്‍. രാജി വേണ്ടെന്ന നിലപാടാണ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വ്യക്തമാക്കിയത്. സി.പി.ഐയില്‍നിന്ന് ഉള്‍പ്പെടെ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്. മുന്‍പ് ആരോപണം നേരിട്ട കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചാല്‍ മുകേഷും രാജിവയ്ക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ആര്‍ക്കും പ്രത്യേക സംരക്ഷണം നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും. മുന്‍പ് രണ്ട് എം.എല്‍.എമാര്‍ക്കെതിരെ പീഡനാരോപണം വന്നിട്ടും രാജിവച്ചില്ല. എല്ലാ എം.എല്‍എമാര്‍ക്കും ഒരേ നിയമമാണ്. സര്‍ക്കാര്‍ തെറ്റ് ചെയ്ത ആരെയും രക്ഷിക്കില്ല. കര്‍ക്കശമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജി ആവശ്യപ്പെടുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാരും ആദ്യം രാജിവയ്ക്കണം. കോടതിയുടെ നടപടികള്‍ വരട്ടെ. എല്ലാ എം.എല്‍.എമാര്‍ക്കും ഒരേ നിയമമാണ് വേണ്ടത്. രണ്ട് എം.എല്‍.എമാരും രാജിവച്ചാല്‍ മുകേഷും രാജിവയ്ക്കുമെന്നം ജയരാജന്‍ വ്യക്തമാക്കി.
അതിനിടെ, മുകേഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ അടിയന്തര എക്‌സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്. ഓണ്‍ലൈനായാണു യോഗം ചേരുന്നത്.