സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുനർവിവാഹിതനായി. വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമായിരുന്നു. 2018-ൽ ലിനിയുടെ മരണശേഷം ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സർക്കാർ ആരോഗ്യവകുപ്പിൽ ജോലിനൽകിയിരുന്നു. പന്നിക്കോട്ടൂർ പി.എച്ച്.സി.യിൽ ക്ലാർക്കാണിപ്പോൾ. ആരോഗ്യമന്ത്രി വീണാ ജോർജ് വിവാഹത്തിന് ആശംസകളറിയിച്ചു. സജീഷ് വിളിച്ച് വിവാഹവിശേഷം പങ്കുവെച്ചുവെന്നും ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുകയാണെന്നും ആശംസ നേർന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അമ്മയായി പ്രതിഭ എത്തുന്നത് ലിനിയുടെ മക്കൾക്ക് സന്തോഷം നൽകുന്ന കാര്യമാകുമെന്നും കുടുംബത്തിന് എല്ലാ ആശംസയും നേരുന്നുവെന്നും മുൻ ആരോഗ്യമന്ത്രിയും എം.എൽ.എ.യുമായ കെ.കെ. ശൈലജ സന്തോഷം പങ്കുവെച്ചു.