സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 2317 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. സംസ്ഥാനത്ത് ഇന്ന് 2225 പേരാണ് രോഗമുക്തി നേടിയത്. 6 പേര് ഇന്ന് മരണപ്പെട്ടു. തിരുവനന്തപുരത്ത് ഇന്്ന് 408 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേരുടെ ഉറവിടം വ്യക്തമല്ല.
മലപ്പുറം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200ല്‍ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 23,277 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.
ഇന്നലെ വരെ പുറത്തുനിന്ന് 8,69,655 പേര് എത്തിയിട്ടുണ്ട്. ഇതില്‍ 3,32,582 പേര് വിദേശത്തുനിന്നും 5,37,000 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. ഇതില്‍ 62 ശതമാനവും കോവിഡ് റെഡ് സോണ്‍ ജില്ലകളില്‍നിന്ന് വന്നവരാണ്.